എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് പരാതി.ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.നാല് വയസുള്ള കുഞ്ഞ് വളരെ ഗൗരവമുള്ളൊരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിയുകയായിരുന്നു.കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു.ആശുപത്രിയിലെ സ്വകാര്യ വാര്‍ഡിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതാദ്യമായല്ല എയിംസ് ഇത്തരം ആരോപണങ്ങൾ നേരിടുന്നത്. നേരത്തെ ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ ഒരു പ്രാണിയെ കണ്ടെത്തിയിരുന്നു.