Kerala

ഉമ്മൻചാണ്ടി ജർമനിയിലെ ആശുപത്രി വിട്ടു; വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും

വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മൻചാണ്ടിയെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എംപി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!