National News

മണിപ്പൂർ ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം തിരിച്ചടിച്ചു

വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ വധിച്ച് മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. ഭീകരിൽ നിന്ന് എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.

വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. . ഈ സംഘടനകൾ വഴിയാണ് വടക്ക് കിഴക്കൻ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് വിവരം.

യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) കമാൻഡർ പരേഷ് ബറുവ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് ( ഐഎം) ഫുൻടിംഗ് ഷിംറാങ് എന്നീ ഭീകരവാദികൾ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. ചൈന-മ്യാൻമർ അതിർത്തിയിലെ യുന്നാൻ പ്രവിശ്യയിലാണ് ഭീകരവാദികൾ ചൈനീസ് സംരക്ഷണയിൽ കഴിയുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!