പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിന്റെ അച്ഛന്‍ മുഹമ്മദ് ഷുഹൈബ് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് നഗരസഭയില്‍ മത്സരിക്കും . സി.പി.എം മുന്‍ സെക്രട്ടറിയാണ് ഷുഹൈബ്.
കോഴിക്കോട് നഗരസഭ 61ാം വാര്‍ഡില്‍ മത്സരിക്കാന്‍ ഷുഹൈബ് തയ്യാറാണെന്ന് അറിയിച്ചതായി ആര്‍.എം.പി അറിയിച്ചു. വൈകീട്ടോടെ മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് ഷുഹൈബ് അറിയിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു.
പന്തിരീങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ അറസ്റ്റിലായ ശേഷം ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും പരസ്യമായി പാര്‍ട്ടിയെ അലന്റെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഷുഹൈബിന്റെ തീരുമാനം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.