ബംഗാളി സിനിമയിലെ ഇതിഹാസ താരമായിരുന്ന സൗമിത്ര ചാറ്റർജി(85 ) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.ഒക്ടോബർ ആറിന്കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു.ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌ക്കാരവും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.സത്യജിത്ത് റേ സംവിധാനം ചെയ്ത ലോകോത്തര സിനിമകളിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.ഫ്രഞ്ച് ഇറ്റാലിയൻ സർക്കാരുകളുടെ ഉന്നത കലാ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.