കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എൽ.ഡി.ഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ കുന്ദമംഗലം യു. ഡി. എഫ് പഞ്ചായത്ത് കമ്മിറ്റി യുടെ കുറ്റവിചാരണ പദയാത്ര പടനിലത്ത് സമാപിച്ചു.ജാഥാ ക്യാപ്റ്റൻ എം.പി അശോകനും വൈസ് ക്യാപ്റ്റൻ എം ബാബു മോന്റെയും നേതൃത്വത്തിൽ പിലാശ്ശേരിയിൽ നിന്നു ആരംഭിച്ച ജാഥ സംസ്ഥാന മുസ്ലിം സെക്രട്ടറി യു സി രാമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി.പിലാശ്ശേരിയിൽ നിന്നും പ്രയാണം ആരംഭിച്ച ജാഥ കളരിക്കണ്ടി, ചെത്തുകടവ് നോർത്ത്, വരട്ടിയക്ക് , അനപ്പാറ, കുന്ദമംഗലം, പന്തീർപ്പാടം, മുറിയനാൽ, ചൂലാം വയൽ, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം വാങ്ങി ബഹുജന റാലിയോടെ പടനിലത്ത് സമാപിക്കുകയും.തുടർന്ന് നടന്ന സമാപന സമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടന നിർവഹിച്ചു.കെ. പി. സി. സി സെക്രട്ടറി അഡ്വ. കെ. ജയന്ത്, കെ. പി. സി. സി മെമ്പർ സുൽഫികാർ അലി,,ഡി.സിസി സെക്രട്ടറിമാരായ വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി, എം.ധനീഷ് ലാൽ,മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ എം.പി കേളുക്കുട്ടി,ഒ.ഉസ്സൈൻ, അരിയിൽ മൊയ്‌ദീൻ ഹാജി,അരിയിൽ അലവി, സി.അബ്ദുൽ ഗഫൂർ,സി.വി സംജിത്ത്, ടി.കെ ഹിതേഷ് കുമാർ,സുനിൽദാസ്,കെ.പി ഷൗക്കത്തലി,ബാബു നെല്ലുളി,എ.കെ ഷൌക്കത്ത്,യു.സി മൊയ്‌ദീൻ കോയ, ശിഹാബ് റഹ്മാൻ എരഞ്ഞോളി, ശിഹാബ് പാലക്കൽ,
ശറഫുദ്ധീൻ എരഞ്ഞോളി, കെ. കെ ഷമീൽ,എം.വി ബൈജു, ഒ സലീം, എൻ. എം യുസഫ്,ജിജിത് മാഷ്,കെ. കെ. സി നൗഷാദ്, ഷാജി പുല്കുന്നുമ്മൽ,ഷൈജ വളപ്പിൽ, എ. പി സഫിയ, ടി. കെ സീനത്ത്, ബീരാൻ ഹാജി, അൻഫാസ് കാരന്തൂർ,ഷംസുദ്ദീൻ കെ പി,ബിലാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

