Local

കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി; നടപടി എടുക്കാതെ അധികൃതര്‍; ആശങ്കയില്‍ ജനങ്ങള്‍

കുന്ദമംഗലം: കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു. നിരാഹരസമരം വരെ പ്രദേശത്ത് ചെയ്തിരുന്നു. എന്നിട്ടും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാടം പ്രദേശത്ത് തുടരുകയാണ്. പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് മാലിന്യം തള്ളുന്നത്.

പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയത്. ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രദേശത്ത് അംഗനവാടിയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവും സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്.

പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!