Kerala News

സി പി ഐ എം ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് സിപിഐഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്നും ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വളരെ അപകടകരമായ നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം.വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ്‌ എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല. പദ്ധതി യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്. ഇപ്പോഴും വിഴിഞ്ഞത്ത് നിർമാണം പൂർത്തിയായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ല.

സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എൻ.ഡി.എയിൽ പ്രശ്നങ്ങളില്ല. കൊച്ചിയിൽ നാളെ എൻ.ഡി.എ ഘടക കക്ഷി യോഗം ചേരും. നാളത്തെ ഘടകകക്ഷി യോഗത്തിൽ സീറ്റ് ചർച്ചയിൽ ധാരണയാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി കൈക്കൊള്ളുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!