കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ലോകായുക്ത അന്വേഷണം നേരിടുന്ന മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ വിടി ബല്‍റാമിന്റെ ‘ഹൈക്കു കവിത’. ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തോടൊപ്പമാണ് വിടി ബല്‍റാം തന്റെ കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മാഗ്സസെ പുരസ്കാരത്തിന് അര്ഹയായതുള്പ്പെടെ ചൂണ്ടികാട്ടിയാണ് ബല്‍റാം മൂന്ന് വരി കവിത പങ്കുവെച്ചത്.
‘അമേരിക്കയില്‍ ശ്വാസം കിട്ടാത്തവരുടെ ആര്‍ത്തനാദം
വാഷിംഗ്ടണ്‍ പോസ്റ്റില്‍ തൂങ്ങിയാടുന്ന മഗ്സാസെ പട്ടം
സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്
‘മരണത്തിന്റെ വ്യാപാര സാധ്യത’
(ഹൈക്കു കവിത)’
എന്നാണ് കവിതയിലെ വരികള്‍.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് കെ.കെ.ശൈലജ പറഞ്ഞു. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി കെ.കെ.ശൈലജ.