ഇലന്തൂരിലെ നരബലി കേസില്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഭഗവൽസിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു.വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും , മര്‍ഫിയും .നായയെ ഉപയോഗിച്ചുള്ള പരിശോധനയിൽ കൂടുതൽ സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്.ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്.