National News

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ

121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്ത്.അയൽ രാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101ാം സ്ഥാനത്തായിരുന്ന ഇന്ത്യ.ശ്രീലങ്ക (64), നേപ്പാള്‍ (81) ബംഗ്ലാദേശ് (84) പാകിസ്താന്‍ (99) എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.ബെലറൂസ് ആണ് പട്ടികയിൽ ഒന്നാമത്. ബോസ്നിയ, ചിലെ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണ്.

പട്ടിണി സൂചിക തയ്യാറാക്കുന്ന രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിനെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്ന് കേന്ദ്രത്തിന്റെ വിശദീകരണം.ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്, പോഷകാഹാരക്കുറവും മറ്റും മൂലം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നത്, കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ്, ശിശുമരണനിരക്ക് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിണി സൂചികയിലെ റാങ്ക് തയ്യാറാക്കുന്നത്. പട്ടിണിയുടെ തീവ്രത അടിസ്ഥാനമാക്കി നൂറില്‍ സ്‌കോര്‍ നിശ്ചയിക്കുകയാണ് ചെയ്യുക. പൂജ്യം ഏറ്റവും മികച്ച സ്‌കോറും നൂറ് ഏറ്റവും മോശം സ്‌കോറുമാകുന്നു. 29.1 ആണ് ഇന്ത്യയുടെ സ്‌കോര്‍. ഗൗരവം എന്ന പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചില്‍ താഴെ സ്‌കോര്‍ നേടിയത് 17 രാജ്യങ്ങളാണ്. ചൈന, കുവൈറ്റ്, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോയതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!