Kerala News

മായയും മര്‍ഫിയും ഇലന്തൂരിലെത്തി,ഇനിയും മൃതദേഹങ്ങളുണ്ടോ?പരിശോധന

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സഹായത്തോടെ തെളിവെടുപ്പ് ആരംഭിച്ചു.വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തായാണ് പരിശോധന. ഇവിടെ കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്.2015 മുതൽ കൊച്ചി സിറ്റി പൊലീസിന്റെ ഭാ​ഗമായിട്ടുള്ള നായകളാണ് മായയും മർഫിയും. വളരെ ആഴത്തിൽ വരെ മണം പിടിച്ച് എത്താൻ ഇവർക്ക് സാധിക്കും.കൊലപാതകം നടന്ന വീടിന്റെ പരിസരം വളരെ വിശാലമായ പറമ്പാണ്. അതുകൊണ്ട് തന്നെ ഇവിടെ മുഴുവൻ കുഴിച്ച് പരിശോധിക്കുക എന്നത് പ്രായോ​ഗികമല്ല. അതിനാലാണ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിൽ നരബലി നടന്ന വീട്ടിലെത്തിയപ്പോള്‍ വൻജനാവലിയാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. സംഭവ സ്ഥലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!