മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര നിയമപരം. കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്.കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര സാധ്യമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.സർക്കാർ എല്ലാ ക്ലിയറൻസും നൽകിയതിനു ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയത്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ പോകാൻ പറ്റില്ലല്ലോ’’– അദ്ദേഹം ചോദിച്ചു.അതേസമയം പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3 മണിക്കാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്. യാത്ര ധൂർത്തായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയേക്കും