Trending

കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുസ്‌ലിം ലീഗ്

കോഴിക്കോട്: ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദുബായ് കെഎംസിസിയിലെ അധികാരത്തർക്കത്തിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് സൂചന. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളുടെ പദവികളിൽനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാർട്ടി മുഖപത്രം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ എന്നും സൂചിപ്പിക്കുന്നു.

മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഇബ്രാഹിം എളേറ്റിലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പലതവണ കെഎംസിസി യോഗങ്ങളിൽ ആവശ്യമുന്നയിക്കുകയും ഇതിനെ തുടർന്ന് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന കെഎംസിസി പരിപാടിയിൽ ഇബ്രാഹീം എളേറ്റിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!