Kerala

ട്യൂഷൻ സെന്ററിൽ ചേരാത്തതിൽ ദേഷ്യം; ഒമ്പതാം ക്ലാസുകാരനെ സിപിഐഎം ലോക്കൽ സെക്രട്ടറി മർദിച്ചു

ബാലരാമപുരം: ട്യൂഷൻ സെന്ററിൽ ചേരാത്തതിന്റെ വൈരാഗ്യമൂലം ബാലരാമപുരത്തു വിദ്യാർത്ഥിക്ക് ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദത്ത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി പരാതിപ്പെട്ടു
സിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ.രാജയ്യൻ മർദിച്ചുവെന്നാണ് പരാതി. രാജയ്യൻ ചാവടിനടയിൽ പ്രവർത്തിക്കുന്ന യൂണിയൻ അക്കാദമി ഉടമയാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെ: സ്കൂളിൽ നിന്ന് സഹോദരിയെ വിളിക്കാൻ പോകുന്നതിനിടയിൽ സമീപത്തെ ട്യൂഷൻ സെന്ററിലുണ്ടായിരുന്നു സുഹൃത്തിന്റെ കൈയിൽ തന്റെ ബാ​ഗ് ഏൽപ്പിച്ചു. ബാ​ഗിന് ഭാരം ഉള്ളത് കൊണ്ട് തന്നെ അതുമായി സ്കൂളിലെ സ്റ്റെപ്പ് കയറാൻ കഴിയാത്തതിനാൽ ആണ് അങ്ങനെ ഏൽപ്പിച്ചത്. എന്നാൽ ട്യൂഷൻ ക്ലാസ് ആരംഭിച്ചതോടെ സെന്ററിന് മുന്നിലെ സ്റ്റെപ്പിൽ ബാ​ഗ് വച്ച് സുഹൃത്ത് ക്ലാസിലേക്ക് പോയി.

മടങ്ങിയെത്തിയ താൻ ബാ​ഗ് എടുക്കാൻ നോക്കുമ്പോഴാണ് ട്യൂഷൻ സെന്റർ നടത്തുന്ന രാജയ്യൻ അങ്ങോട് എത്തുന്നത്. തുടർന്ന് കണ്ടവർക്ക് വലിഞ്ഞു കേറി വരാനുള്ള സ്ഥലമല്ലിതെന്ന് പറഞ്ഞ് അദ്ദേഹം തന്നെ മർദിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!