Trending

അതിജീവനത്തിൻ്റെ ആയിരം പച്ച തുരുത്ത് പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്:പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ ആരംഭിച്ച അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതി ലക്ഷ്യം കടന്നു വിജയത്തിലെത്തി. സംസ്ഥാനത്തെ 590 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1261 പച്ചത്തുരുത്തുകൾ ഇതുവരെ പൂർത്തിയായി . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും റിപ്പോർട്ട് പ്രകാശനവും മുഖ്യമന്തി പിണറായി വിജയൻ ഓൺലൈനായി നിർച്ചഹിച്ചു. പച്ചത്തുരുത്തുകൾ സ്ഥാപിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അനുമോദന പത്രം ഏറ്റുവാങ്ങുന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നടന്നു.

പച്ചത്തുരുത്തുകൾ സ്ഥാപിച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അനുമോദന പത്രം എം.എൽ.എ പി.ടി.എ റഹിമിൽ നിന്ന് ഏറ്റുവാങ്ങി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്. 2020 ഒക്ടോബർ 15ന് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ മനോജ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാമി കെ.എം.അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് രമേശൻ ടി.എ അനുമോദന പത്രം .എം.എൽ.എ പി.ടി.എ റഹിമിൽ നിന്ന് ഏറ്റുവാങ്ങി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്.എ, തൊഴിലുറപ്പ് പദ്ധതി പ്രതിനിധി സ്വാതി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ഷാജു കുനിയിൽ, ബിജു.എ, ശോഭന എം.കെ,, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പച്ചത്തുരുത്ത് അനുമോദന പത്രം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ വിനോദ് ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ .രാജേഷ് ൽ നിന്നും ഏറ്റു വാങ്ങി. പരിപാടിയിൽ വാർഡ് മെമ്പർ അക്ബർ ഷാജി, തൊഴിലുറപ്പ് ഓവർസിയർ ഷാഫി, നിറവ് കോർഡിനേറ്റർ പ്രസൂൺ എന്നിവർ പങ്കെടുത്തു.

കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വെച്ച് നടന്ന ചടങ്ങിൽ ഹരിത കേരളം റിസോഴ്സ് പേഴ്സൺ രാജേഷ്
പച്ചത്തുരുത്ത് അനുമോദനപത്രം
പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അബ്ദുള്ള ക്ക് കൈമാറി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ ജീവനക്കാർ, മെമ്പർമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ ഹരിത സഹായ സ്ഥാപനം പ്രതിനിധി പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു.

കുന്ദമംഗലം:കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹരിത കേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ .രാജേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് .ലീന വാസുദേവൻ ഏറ്റുവാങ്ങി.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്ബിജ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.പി.കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ലീന വാസുദേവൻ അനുമേദനപത്രവും, മുൻ പ്രസിഡന്റ് ഷൈജ വളപ്പിൽ പച്ചത്തുരുത്ത് പുസ്തകവും ഏറ്റുവാങ്ങി.
വികസന കാര്യ ചെയർപേഴ്‌സൺ ആസിഫ, ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് കുമാർ, തൊഴിലുറപ്പ് അസി.എഞ്ചിനീയർ ഡാനിഷ് എന്നിവർ ആശംസ പറഞ്ഞു.
മെമ്പർമാരായ വിനോദ് പടനിലം, എ.കെ.ഷൗക്കത്ത് അലി, പവിത്രൻ, എം.വിബൈജു ,’ സംജിത്ത്, തൊഴിലുറപ്പ് പദ്ധതി പ്രതിനിധികൾ ആയ ഉബൈദ്, സൗമ്യ മറ്റ് ജീവനക്കാർ പങ്കെടുത്തു. ചടങ്ങിൽ അസി.സെക്രട്ടറി നന്ദി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!