ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി
680 പേർ ഇന്ന് മരണപ്പെട്ടു. 1,11,266 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്നും ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
നിലവില്‍ 8,12,390 സജീവകേസുകളാണുള്ളത്. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടി

