Local

ഉണ്ണിക്കണ്ണന്മാരുടെ മനോഹരമായ അകമ്പടി; ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി

ഉണ്ണിക്കണ്ണന്മാരുടെയും മനോഹരമായ നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാശോഭായാത്ര കുന്ദമംഗലത്ത് ആയിരങ്ങൾക്ക് കണ്ണിനും കുളിർമയേകി. കാരന്തൂർ, വടക്കും മല, വലിയളം, മുറിയനാൽ, പത്താം മൈൽ , നൊച്ചിപൊയിൽ, കെയാട്ട്, മലയോടിയാവുമ്മൽ, പെരിങ്ങളം, ഒഴയാടി, ഐഎഎം, കോട്ടാം പറമ്പ്, മാർത്താണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഐഎഎം ഗേറ്റിന് മുൻപിൽ സംഗമിക്കുകയൂം തുടർന്ന് കുന്ദമംഗലം സ ജംഗ്‌ഷനിലേക്ക് പുറപ്പെട്ട ശോഭായാത്ര കുന്ദമംഗലം ഹൈസ്കൂളിൽ ഗ്രൗണ്ടിൽ സമാപിച്ചു.

മഹാശോഭായാത്രയ്ക്ക് ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഭാരവാഹികളായ റിട്ടയർഡ് ഇൻകംടാക്സ് കമ്മീഷണർ ദേവദാസൻ , കെപി വസന്തരാജ്,സുധീർ കുന്ദമംഗലം, ടി പി സുരേഷ്, തളത്തിൽ ചക്രായുധൻ, ജിതിൻ കെപി, ബിജു പൂതകണ്ടി തുടങ്ങിയരുടെ നേതൃത്വത്തിൽലാണ് മഹാശോഭായാത്ര നടന്നത്. ബാലഗോപാലൻമാരുടെ ഉറിയടി, കാളിയ മർദ്ദനം, ഗുരുകുല വിദ്യാഭ്യാസം, കാരാഗ്രഹം, വൃന്ദാവനം, വെണ്ണ കണ്ണൻ, ഗരുഡൻ തുടങ്ങി 14 ടാബ്ലോഗാണ് കുന്ദമംഗലത്തെ മഹാശോഭായാത്രയിൽ അരങ്ങേറിയത്.

അതേസമയം ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ചാത്തമംഗലം പഞ്ചായത്തിൽ ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ നാല് സ്ഥലങ്ങളിൽ മഹാശോഭായാത്ര നടത്തി. ശ്രീ അരിക്കുളങ്ങര ദേവീക്ഷേത്രം, ശ്രീ മലയമ്മ ശിവക്ഷേത്രം, ശ്രീ പൂളക്കോട് വിഷ്ണു നരസിംഹ ക്ഷേത്രം, ഇരിങ്ങാടൻകുന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി ശോഭായാത്രകൾ കെട്ടാങ്ങൽ അങ്ങാടിയിൽ സംഗമിച്ച് മഹാശോഭാ യാത്രയായി അമ്പാടിയിൽ ( ബസ് സ്റ്റാൻ്റ്) സമാപിച്ചു. സങ്കേതം കുളങ്ങരക്കണ്ടി ദേവീക്ഷേത്രം, കൂഴക്കോട് കുമാരമംഗലം ശിവക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ വെള്ളനൂർ ശ്രീ കുനിയിൽ ശിവക്ഷേത്ര പരിസരത്ത് സമാപിച്ചു.

നായർകുഴി ശ്രീ ചിറക്കൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ശോഭയാത്ര ശ്രീ ഗൗതമംഗലം വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. നെച്ചൂളി കോന്മന ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശോഭായാത്ര ചാത്തമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ശോഭായാത്രകൾക്ക് ധനിൽ കെ., രാകേഷ് ചൂലൂർ, സുരേന്ദ്രൻ വെള്ളനൂർ, പ്രകാശൻ സങ്കേതം എന്നിവർ നേതൃത്വം നൽകി. ചാത്തമംഗലം നെചൂളി കോന്മന ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും ശോഭയാത്ര പുറപ്പെട്ട് ചാത്തമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. നിരവധി ബാലികാ ബാലന്മാർ ശ്രീകൃഷ്ണ വേഷവും ഗോപ സ്ത്രീകളുടെ വേഷവും കെട്ടിയിരുന്നു. നൃത്ത ചുവടുവെപ്പുകളാൽ ആസ്വാദ്യകരമായ ഒരു സായാഹ്നം കാണികൾക്ക് അനുഭവപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!