Kerala National

രണ്ടര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ കടന്നു വരവ്; ദില്ലി സര്‍വകലാശാലയിലേക്ക് വീണ്ടും മലയാളം

രണ്ടര പതിറ്റാണ്ടിന് ശേഷം ദില്ലി സര്‍വകലാശാലയിലേക്ക് മലയാളത്തിന്റെ കടന്നു വരവ്. ദീർഘനാളായി അധ്യാപക നിയമനം മുടങ്ങിയതാണ് മലയാള ഭാഷ ദില്ലി സർവകലാശാലയ്ക്ക് പുറത്താകാൻ കാരണം. ദില്ലി സർവകലാശാലയിലെ നോർത്ത് ക്യാംപസിലെ വിദ്യാർത്ഥികൾക്കാണ് നിലവിൽ മലയാളത്തിന്റെ ഓഫ്‌ലൈൻ ക്ലാസുകൾ നടക്കുന്നത്. സാഹിത്യവും, സംസ്കാരവും, കലയുമൊക്കെ വിളിച്ചോതുന്ന തെളിമലയാളം പഠിക്കാൻ മലയാളികൾക്ക് പുറമേ അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും അവസരമൊരുങ്ങിയിരിക്കുകയാണ് ഇതോടെ. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള ഡാനിയേലാണ് അത്തരമൊരു വിദ്യർത്ഥി. അതേസമയം 1994-ൽ പ്രൊഫസർ അകവൂർ നാരായണൻ വിരമിച്ചതോടെയാണ് സർവകലാശാലയിലെ മലയാളം വകുപ്പിന് പൂട്ട് വീണത്. പീന്നിട് 28 വർഷത്തേക്ക് വേറെ നിയമനങ്ങളോന്നും നടക്കാത്തതിനെ തുടർന്ന് മലയാള പഠനവും മുടങ്ങുകയായിരുന്നു. സംസ്ഥാന സർക്കാരിനടക്കം ഇതിനെതിരെ നിവേദനങ്ങള്‍ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ജൂണില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി മലയാളം ഉള്‍പ്പടെ ഏഴ് പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ സർവകലാശാല അധ്യാപകരെ നിയോഗിച്ചതോടെയാണ് മലയാളഭാഷ വകുപ്പും യാഥാർത്ഥ്യമായത്. സാഹിത്യകാരന്‍ കൂടിയായ ഡോ ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി. മലയാളത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലും അടുത്തയാഴ്ചമുതൽ ക്ലാസുകൾ തുടങ്ങും. നാല് വിദ്യർത്ഥികൾക്കുള്ള ഗവേഷണ സൗകര്യവും ഇത് മൂലം സർവകലാശായിൽ ഒരുങ്ങിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!