കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറെ ആശങ്ക ചെലുത്തുന്ന കണക്കുകളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. കുന്ദമംഗലം,പെരുവയൽ,കുരുവട്ടൂർ പഞ്ചായത്തുകളിലെ ആളുകൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മൂന്നു പേർ കുരുവട്ടൂർ പഞ്ചായത്ത്, ഒരാൾ പെരുവയൽ പഞ്ചായത്ത് എന്നിങ്ങനെയാണ് സ്ഥിരീകരണ കണക്കുകൾ.
249 പേർക്കാണ് ഇന്ന് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന സംഘടിപ്പിച്ചത്. ഇതിൽ 23 പേരുടെ പരിശോധന ഫലത്തിൽ കൃത്യത വരാത്തതിനാൽ വീണ്ടും ഇവരെ പരിശോധനയ്ക്ക് വിധേയരാക്കും
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 23 ൽ 8 പേർക്കും, 19,13,8 വാർഡുകളിൽ രണ്ടാൾക്ക് വീതവും, 11,20 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്
അതേ സമയം കുന്ദമംഗ ലം ഗ്രാമ പഞ്ചായത്ത് അംഗം ഉൾപ്പടെ കുടുംബത്തിലെ മുഴുവൻ പേരുടെയും പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ പിതാവിന് ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് ആർ ടി പി സി ആർ പരിശോധന നടത്തിയതിൽ കോവിഡ് ഇല്ലായെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കുടുംബത്തിലെ 12 പേർക്ക് പരിശോധന ആന്റിജൻ പരിശോധന നടത്തിയിരുന്നത് ഇതിലാണ് മുഴുവൻ പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയത്