Kerala kerala

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന; എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്‌റും ഒരേ ഗ്രൂപ്പില്‍

ദോഹ: ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനായാണ് റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബ് എഫ് സി ഗോവയും റൊണാള്‍ഡോ കളിക്കുന്ന സൗദി ക്ലബ്ബ് അല്‍ നസറും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകള്‍ക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും.

ഇന്ത്യയില്‍ നിന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിന് പിന്നാലെയാണ് എഫ്സി ഗോവയും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2 ഗ്രൂപ്പ് തല മല്‍സരങ്ങള്‍ക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘത്തില്‍ ബഗാനോ എഫ്സി ഗോവയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍ നസ്റുമായി കളിക്കാനുള്ള സാധ്യതയുണ്ട്. പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കില്‍ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പോര്‍ച്ചുഗല്‍ താരവും അദ്ദേഹത്തിന്റെ അല്‍ നസ്റും ഒരു മത്സരം കളിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മാത്രമാണുള്ളത്. ക്രിസ്റ്റ്യാനോ ഇന്ത്യന്‍ തീരത്തേക്ക് വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുമ്പോള്‍ മോഹന്‍ ബഗാനോ എഫ്‌സി ഗോവയോ അല്‍ നസ്ര് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇടംനേടിയാലും അദ്ദേഹം ഇന്ത്യയിലേക്ക് വരില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!