കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ദുരന്തതില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍വ്വ മത പ്രാര്‍ത്ഥനക്ക് ശേഷം മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ ചുലാംവയല്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കണ്ണൂര്‍ സംഘടന വിശദീകരണവും നടത്തുകയും കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി നാസര്‍ പിലാശ്ശേരി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബ്ഗത്തുള്ള എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീര്‍ പാണ്ടികശാല, ജില്ലാ ജനറല്‍ സെക്രട്ടറി റസാഖ് കൊടുവള്ളി, ജില്ലാ ട്രഷറര്‍ ബിജീഷ് മടവൂര്‍, ജില്ല വൈസ് പ്രസിഡന്റ് അബൂബക്കര്‍ കിഴക്കൊത്ത്, കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സലീം നരികുനി, മണ്ഡലം ജനറല്‍ സെക്രട്ടറി റംല കൊടുവള്ളി എന്നിവര്‍ ആശംസ അറിയിക്കുകയും ചെയ്തു. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലം ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ നന്ദി പറഞ്ഞു.