കുന്ദമംഗലം: സ്‌കൂള്‍ കായികമേളയുടെ ഭാഗമായി കുന്ദമംഗലം ഉപജില്ലയില്‍ ജൂനിയര്‍, സബ്ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചെസ്സ് മത്സരം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ രാജീവ് കെ ഉദ്ഘാടനം ചെയ്തു. ഉപജില്ല സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അന്‍വര്‍ , പ്രജീഷ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ഖിലാബ് മത്സരം നിയന്ത്രിച്ചു.
ഉപജില്ലയിലെ യുപി ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉപജില്ലയിലെ വിജയികള്‍ ആഗസ്റ്റ് 19 ന് നടക്കുന്ന റവന്യൂ ജില്ലാ മത്സരത്തില്‍ പങ്കാളികളാകും.