ഇന്ത്യയുടെ 77മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. ർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് നയിച്ചപരേഡിൽ അണിനിരന്ന വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമ സഭയിൽ സ്പീക്കറും പതാക ഉയർത്തി.
കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയർത്തി . പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകൾ പരേഡില്‍ പങ്കെടുക്കുകയും സ്കൂൾ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു . കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടില്‍ വനം മന്ത്രി എകെ ശശീന്ദ്രനും പതാക ഉയർത്തി.
എറണാകുളം ജില്ലയിൽ ദേവസ്വം മന്ത്രി സി രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പതാക ഉയർത്തി. കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തി.