വിപഞ്ചികയും മകളും മരിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് മലയാളികള്‍. വിപഞ്ചികയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിനൊപ്പവും വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ ആണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ് ഇവ. ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല എന്നെല്ലാം തന്നെ ആത്മഹത്യാ കുറിപ്പില്‍ വിപഞ്ചിക എഴുതിയിരുന്നു.
നല്ല ഭക്ഷണം കഴിക്കാന്‍ പോലും ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാള്‍ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.

