Kerala kerala

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണു; രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണ് രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.തിങ്കളാഴ്ച വൈകീട്ട് 3.45ഓടെ യാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്. ഒന്നാം വര്‍ഷ ബിഎസ്സി ന ഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.

നഴ്‌സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്നത്. 10 വിദ്യാര്‍ഥികള്‍ ലാബില്‍ പോയ സമയം മറ്റു വിദ്യാര്‍ഥികള്‍ ഹാളിലിരിക്കുമ്പോഴാണ് അപകടം. കലക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍ രാജ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!