Kerala

‍എഐ ക്യാമറയെ ‘പറ്റിക്കാൻ’ നമ്പർ പ്ലേറ്റിന് മാസ്ക്, വിദ്യാർത്ഥികൾക്ക് എട്ടിന്റെ പണി

തിരുവല്ല (പത്തനംതിട്ട): എഐ ക്യാമറയിൽ നിന്നു രക്ഷപെടാൻ മാസ്ക് ഉപയോഗിച്ച് മുൻപിലെയും പുറകിലെയും റജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടർ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്ട്രേഷൻ‌ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാർഥികളുടേതാണ് വാഹനങ്ങൾ.

രണ്ടു വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ്, എക്സൈസ് വകുപ്പുകൾക്കു വിവരങ്ങൾ കൈമാറും.

ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിൽ 500 രൂപയിൽ തീരുമായിരുന്ന പിഴയാണ് നിയമത്തെ കബളിപ്പിക്കാനുള്ള അതിസാമർഥ്യം മൂലം വൻ തുകയായത്. മോട്ടർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടർ പി.വി.അനീഷിന്റെ നേതൃത്വത്തിൽ എം.ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്.സാബു എന്നിവരടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!