ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബംമ്പർ ലോട്ടറി പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തമാശ കലർന്ന പ്രസ്താവന. ധനമന്ത്രിയുമായി നടന്ന സംഭാഷണം വിവരിക്കവെയാണ് അധ്യക്ഷ പ്രാസംഗികൻ കൂടിയായ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു’, മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം ബമ്പർധനമന്ത്രി ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയതാണ് ഇത്തവണത്തെ തിരുവോണം ബമ്പർ.