ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള ബജറ്റ് നിർദേശമാണ് എർറ്റിഗയുടെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
ഇന്ത്യയിലെ പ്രധാന കമ്പനികളെല്ലാം ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മഹിന്ദ്ര ആൻഡ് മഹിന്ദ്ര കെ.യു.വി 100, എക്‌സ്.യു.വി 500 എന്നീ സ്പോർട്സ് യൂട്ടിലിറ്റി മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കും. ഇതിനു പുറമെ ടാറ്റ ടൈഗറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് കോന എന്ന പേരിൽ എസ്.യു.വി ലോഞ്ച് ചെയ്തിട്ടുണ്ട്. ചൈനയിലെ സായിക് മോട്ടോർ കോർപറേഷന്റെ ഇന്ത്യൻ സബ്സിഡിയറിയായ എം. ജി മോട്ടോർ ഇന്ത്യ ഈ വർഷം ഒടുവിൽ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന എസ്.യു.വി അവതരിപ്പിക്കും.
വാഗൻ ആറിന്റെ ഇലക്ട്രിക്ക് പതിപ്പുമായി മാരുതി അടുത്ത ഫെബ്രുവരിയിൽ എത്തും.