Kerala

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ക്ലീനറുടെ കൈയ്യെല്ല് പൊട്ടി പരിക്ക്

താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരുക്കേറ്റത്. ഡ്രൈവര്‍ പൂവോട്ടില്‍ ഷാഹിദ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചുരം എട്ടാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പെട്ടെന്ന് എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവശേഷം ചുരത്തില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. വണ്‍വേ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡരികില്‍ വീണ മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!