മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ. ബൊലേറോ വാഹനത്തിലെത്തിയ ആളുകളാണ് കുരങ്ങിന് മദ്യം നൽകിയത്. നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾ മദ്യം കൊണ്ടുപോകുന്നത് പരിശോധിക്കാൻ ചെക്ക് പോസ്റ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വന്യജീവികളെ ഉപദ്രവിക്കരുതെന്ന് കർശന നിയമമുള്ളപ്പോഴാണ് വിനോദസഞ്ചാരികൾ മദ്യം നൽകിയത്.
നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ

