സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹാജരാകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഇരുവരും പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയത്. ഇരുവരുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.
അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.