Kerala News

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശന്‍

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് പൊലീസും സിപിഎമ്മും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. രക്തസാക്ഷികളെ ഉണ്ടക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിന് വ്യക്തമായ തെളിവുണ്ട്. സോഷ്യല്‍ മീഡിയ വഴി അടക്കം ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചാടിക്കടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ താമസിക്കുന്ന കന്റോണ്‍മെന്റ് ഓഫീസ് അതീവ സുരക്ഷാ മേഖലയല്ലായെന്നാണ് കമ്മീഷണര്‍ പറഞ്ഞത്. അതീവ സുരക്ഷാ മേഖലയല്ലാത്തയിടങ്ങളില്‍ ക്രിമിനലുകള്‍ക്ക് ഭവനഭേദനം നടത്താവുന്ന സാഹചര്യമാണോ കേരളത്തില്‍ എന്നും വി ഡി സതീശന്‍ ചോദിച്ചു. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയവര്‍ക്ക് ഉടന്‍ ജാമ്യം അനുവദിച്ചത് എന്ത് നീതിയാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടാണ് പ്രകടനം നടത്തിയത്. ഭവനഭേദനം നടത്തി. ഞാന്‍ മാത്രമല്ല, മൂന്ന് മന്ത്രിമാരും താമസിക്കുന്ന കോംപൗണ്ടാണിത്. അതീവ സുരക്ഷാ മേഖലയല്ലായെന്നാണ് കമ്മീഷണര്‍ പറഞ്ഞത്. അതീവ സുരക്ഷാ മേഖലയല്ലാത്തയിടങ്ങളില്‍ ക്രിമിനലുകള്‍ക്ക് ഭവനഭേദനം നടത്താമെന്നാണോ കേരളത്തില്‍. പറഞ്ഞ ഉദ്യോഗസ്ഥന്റെയോ മന്ത്രിയുടെയോ വീട്ടില്‍ ഭവനഭേദനം നടത്തിയാലോ. നിങ്ങള്‍ ജാമ്യം കൊടുക്കോ. ഇതിനകത്ത് നിന്നാണ് പിടിച്ചത്. എന്റെ സ്വകാര്യതയിലേക്കാണ് നുഴഞ്ഞുകയറിയത്. അയാളെ ജാമ്യത്തില്‍ വിട്ടു. എന്ത് നീതിയാണിത്. ‘ വി ഡി സതീശന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!