തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്.
കൂലിതൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ സുഷ്വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിന്‍ജോയും (ഒന്‍പത്) സമീപമുള്ള റബര്‍ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി.
കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാര്‍ പൊലീസ് കേസെടുത്തു.