വയനാട് മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ ഗോവിന്ദന്‍ പാറ കോളനി സന്ദർശിച്ച് ടി സിദ്ധിഖ് എം ൽ എ. ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ട്, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിന്റെ കഷ്ടതയുമെല്ലാം കോളനിസന്ദർശനത്തിൽ നിന്നും നേരിട്ട് മനസിലാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യത്തിന്റെ പോലും അഭാവം കോളനിയിലെ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. പ്രശ്‌നബാധിത കോളനി സന്ദർശനത്തിന്റെ ഭാഗമായാണ് എം എൽ എ ഇവിടെ എത്തിയത്.
മേപ്പാടി പഞ്ചായത്തിലെ പാറമുകളിലായി വനമേഖലയോട് ചേർനാണ് ഈ കോളനിക്കാരുടെ താമസം.തൃക്കൈപ്പറ്റ റോഡിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ പാറമുകളിലായി വനമേഖലയോട് ചേർന്ന് മൂന്ന് ഏക്കറിലാണ് കോളനിക്കാരുടെ താമസം. 18 പണിയവിഭാഗം കുടുംബങ്ങളും ആറ് കാട്ടുനായ്‌ക്ക വിഭാഗങ്ങളും ആണ് ഇവിടെ താമസം. മലമുകളിലെ ഈ കഷ്ടജീവിതം നടുക്കുന്ന യാഥാർഥ്യങ്ങളാണ് ഇവിടെ ഉള്ളത്.താത്കാലികമായി ഉണ്ടാക്കിയ പഠന മുറിയിൽ ഇരുന്നാണ് വിദ്യാർത്ഥികൾ പഠിക്കുന്നത്,ഇവിടം 16 കുട്ടികളാണ് നിലവിൽ പഠിക്കുന്നത്. കോളനിയിലെ അടിസ്ഥാനസൗക്യങ്ങളുടെ അപര്യാപ്‌തതയടക്കം കാരണം കുട്ടികൾ തുടർച്ചയായി ഓൺലൈൻ പഠനത്തിന് പോലും എത്താൻ സാധിക്കുന്നില്ല.ചെകുത്തായ ഈ മലക്ക് യാതൊരു സൗകര്യവും ഇല്ലാതെ എല്ലാ പ്രതിസന്ധികളിലും പെട്ട് കഴിയുകയാണ് ഇവർ .ഹൈ സ്കൂൾ മേഖലയിലെ കുട്ടികൾക്ക് ഫോൺ നൽകാനുള്ള സംവിധാനം ഒരുക്കുമെന്ന് സിദ്ധിഖ് അറിയിച്ചിട്ടുണ്ട്.
ഇവരുടെ പുനരധിവാസമല്ലാതെ നിലവിൽ മറ്റൊരു പ്രശ്നപരിഹാരവും ഇല്ല.പുതുതായി ഒരു വീടുപണിയാണോ മറ്റ് സംവിധാനം ഒരുക്കുന്നതിനായി എത്തിപെടാനോ ഈ മലയുടെ മുകളിൽ എത്തുക അസാധ്യമാണ്.നിലവിലെ സാഹചര്യത്തിൽ ഇവർക്ക് നോട്ടപുസ്തകങ്ങൾ അത്യാവിശം വേണ്ട പഠനോപകരണങ്ങൾ എന്നിവ എത്തിക്കാനും പഠനമുറിയിൽ എത്തുന്നവർക്ക് ശുചീകരണ സംവിധാനം ഇല്ലാത്തതിനാൽ അതൊരുക്കുവാനും നിലവിൽ തീരുമാനമാക്കിയിട്ടുണ്ട് എന്ന് സിദ്ധിഖ് പറഞ്ഞു.ഈ മലമുകളിൽ നിന്നും താഴെ ഇറങ്ങിയാൽ മാത്രമേ ഇവർക്ക് വൈദ്യതി സംവിധാനമടക്കം മികച്ച രീതിയിലെ സംവിധാനം ഒരുക്കാനാവു.

