Kerala News

കോവിഡ്; ആരോഗ്യരംഗത്ത് വിദഗ്ധരെ സൃഷ്ടിക്കുന്നതിന് സൗജന്യ ക്രാഷ് കോഴ്സ് ട്രെയിനിങ്

ജില്ലയിൽ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി സൗജന്യ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. സ്കിൽ ഡെവലപ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെയും ജില്ലാ സ്കിൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.

ആദ്യ ഘട്ടത്തിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ-ബേസിക് കോഴ്സാണ് ജില്ലയിൽ ആരംഭിക്കുന്നത്. ജൂൺ രണ്ടാം വാരത്തിൽ ക്ലാസുകൾ ആരംഭിക്കും. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിലാണ് പരിശീലനം. ഒരു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം ആശുപത്രികളിൽ മൂന്ന് മാസം ദൈർഘ്യമുള്ള നിർബന്ധിത പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ 80 പേർക്കാണ് പ്രവേശനം. കോഴ്സിൽ ചേരാൻ താല്പര്യമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു പാസ്സായവർ https://docs.google.com/forms/d/e/1FAIpQLSfYVIVWbUQb48jKed3ImtDp-AkWdQh5L7RczoNPnUH2aSrjJA/viewform?vc=0&c=0&w=1&flr=0 എന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണം.

എമർജൻസി മെഡിക്കൽ സംബന്ധമായ ഏതെങ്കിലും ഹെൽത്ത്‌ കോഴ്സ് പൂർത്തീകരിച്ചു തൊഴിൽ രഹിതരായി നിൽക്കുന്നവർക്കും അപേക്ഷിക്കാം. അത്തരക്കാർക്ക് ഏഴ് ദിവസമാണ് തീവ്ര പരിശീലനം. ഇവരുടെ ഉയർന്ന പ്രായപരിധിയിൽ വ്യത്യാസം ഉണ്ടായിരിക്കും. അപേക്ഷിക്കാനുള്ള അവസാന ദിവസം ജൂൺ 18. വിശദവിവരങ്ങൾക്ക് ജില്ലാ സ്കിൽ കോഓർഡിനേറ്ററെയോ (districtskillcoordinatorkkd@gmail.com) പ്രധാനമന്ത്രി കൗശൽ കേന്ദ്രയുമായോ (9496807571) ബന്ധപ്പെടുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!