News Sports

യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം; ഫ്രാൻസും ജർമ്മനിയും നേർക്കുനേർ

യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാത്രി 12:30 മുതലാണ് മത്സരം.ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, പോര്‍ച്ചുഗല്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്.

2018ൽ ലോകകപ്പ് ഉയർത്തിയ ആത്മവിശ്വാസത്തിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ അതേ വേദിയിലേറ്റ പരാജയത്തിന്റെ ചൂടുമായാണ് ജർമ്മനി ബൂട്ടണിയുന്നത്. ജർമ്മൻ മാനേജർ ജോവാകിം ലോ പടിയിറങ്ങാൻ ഇരിക്കെ അവസാന ടൂർണമെന്റിൽ കിരീടനേട്ടമാണ് അവർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ ജർമകിക്കിത് അഭിമാന പോരാട്ടമാണ്.

ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ജയപരാജയം പ്രവചനാതീതമാണ്. എന്നാലും കടലാസ് കണക്കിൽ മുൻതൂക്കം ഫ്രാൻസിനാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!