തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദഗ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നടപടി.
അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും ഇവിടെ അനുമതി. ജൂണ്‍ 19 മുതല്‍ 30 വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുക. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉള്‍പ്പടെ ആറ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിര്‍ദേശം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചര്‍ച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.