ഇന്നലെ മരിച്ച സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും.
34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി വിഷാദ രോഗത്തിന് സുശാന്ത് ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കുറിപ്പടികള്‍ കണ്ടെടുത്തിയെന്നും പൊലീസ് അറിയിച്ചു.

