ബാഴ്‌സക്ക് പുറകെ ലാലിഗയിൽ റയലും വിജയത്തോടെ തുടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് ഐബാറിനെ പരാജയപ്പെടുത്തി. കളിയുടെ മുഴുവൻ സമയവും റയലിന്റെ സർവ്വാധിപത്യമായിരുന്നു.തി. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റയൽ മധ്യനിര താരം ക്രൂസിന്റെ മനോഹര ഫിനിഷിങ്ങിൽ റയലിന്റെ ആദ്യ ലീഡ്.
വീണ്ടും ശക്തമായ മുന്നേറ്റം റയൽ നടത്തി. 30ആം മിനുട്ടിൽ ഹസാർഡാഡിന്റെ അസ്സിസ്റ്റിൽ റാമോസിന്റെ ഒരു ഗംഭീര കൗണ്ടറിൽ നിന്ന് റയലിന്റെ രണ്ടാം ഗോൾ നേടി. റാമോസ് തുടങ്ങി വെച്ച കൗണ്ടർ റാമോസ് തന്നെ ഫിനിഷ് ചെയ്യുക ആയിരുന്നു. 37ആം മിനുട്ടിൽ മാർസെലോയിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോളും നേടി.
എന്നാൽ രണ്ടാം പകുതിയിൽ ആദ്യപകുതിയോളം കളിയ്ക്കാൻ റയലിന് കഴിഞ്ഞില്ല.ഇതോടെ
60ആം മിനുട്ടിൽ ബിഗാസി ഐബാരിനു വേണ്ടി ആശ്വാസ ഗോൾ നേടി. ജയത്തോടെ റയൽ 59 പോയിന്റോടെ രണ്ടാംസ്ഥാനത്ത് തുടരുകയാണ്.