Kerala kerala

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ഭീകരവാദികളുടെ കുടുംബങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്താനുള്ള ആലോചനയും പുരോഗമിക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളെ വധിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഭീകരവാദികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് പാക്ക് സര്‍ക്കാരിന്റെ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നല്‍കുന്ന കാര്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!