News Sports

ചരിത്ര നേട്ടം; തോമസ് കപ്പിൽ ഇന്ത്യക്ക് കന്നി കിരീടം

തോമസ് കപ്പിലെ സ്വപ്നകുതിപ്പിനൊടുവിൽ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ തങ്ങളുടെ ആദ്യ സ്വർണം സ്വന്തമാക്കി.

ഫൈനലിൽ 3 – 0 ത്തിനാണ് 14 തവണ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ ഇന്ത്യ തോല്പിച്ചത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ഫൈനലിലെ ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ആണ് ഇന്ത്യക്ക് 1 -0 ത്തിന്റെ ലീഡ് സമ്മാനിക്കുന്നത്. ലക്ഷ്യ എ. ഗിന്റിങ്ങിനെ 8-21, 21-17, 21-16 തോൽപിച്ചു . തുടർന്ന് നടന്ന ഡബിൾസിൽ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സന്‍ – കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. അവസാനത്തെയും
നിർണാ യകവുമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണ്ണം സമ്മാനിച്ചു .

ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരുടെ അസാമാന്യപ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!