തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്. മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുകയാണെന്നും പ്രചാരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെയെന്നും, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.
ട്വന്റി 20 യുടേത് സർക്കാർ വിരുദ്ധ വോട്ടാണ് ആ വോട്ട് ഇത്തവണ യു ഡി എഫിന് കിട്ടുമെന്നും വോട്ട് ഞങ്ങൾക്ക് ചെയ്യണം എന്ന് ട്വന്‍റി ട്വന്‍റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. കൂടാതെ ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല.: അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

