National News

സെൻട്രൽ വിസ്​തക്കെതിരെ മോദി മഹൽ കാമ്പയിനുമായി കോൺഗ്രസ്

കോവിഡ്​ പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്​ത നിർമാണവുമായി മുന്നോട്ട്​ പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്​. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത്​ ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന്​ സമാനമായി ഇക്കുറി ​മോദി മഹലുമായാണ്​ കോൺഗ്രസ്​ രംഗത്തെത്തുന്നത്​.

കോവിഡിൽ ഓക്​സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തത മൂലവും ആയിരങ്ങൾ മരിച്ച്​ വീഴു​േമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്​ത പദ്ധതിയുമായി സർക്കാർ മുന്നോട്ട്​ പോവുകയാണ്​. ഇതിനെതി​രായി വലിയ പ്രതിഷേധം ഉയർത്തുകയാണ്​ മോദി മഹലിലൂടെ കോൺഗ്രസ്​ ലക്ഷ്യമിടുന്നത്​. കോൺഗ്രസ്​ നേതാവ്​ ജയറാം രമേശാണ്​ കാമ്പയിനിന്​ തുടക്കമിട്ടത്​. ഇപ്പോൾ നിരവധി നേതാക്കളാണ്​ ഇത്​ ഏ​റ്റുപിടിക്കുന്നത്​.

കോവിഡ്​ പ്രതിരോധത്തിന്​ പണം ചെലവഴിക്കാതെ മോദി മഹലിനായി 20,000 കോടി ചെലവാക്കുന്നത്​ എന്തിനാണെന്ന ചോദ്യവുമായി മധ്യപ്രദേശ്​ കോൺഗ്രസ്​ ഐ.ടി സെക്രട്ടറി കമലേഷ്​ ശിവാരയും രംഗത്തെത്തിയിരുന്നു

യൂത്ത്​ കോൺഗ്രസ്​ അധ്യക്ഷൻ ബി.വി ശ്രീനിവാസ്​ കഴിഞ്ഞ ദിവസം മോദി മഹൽ കാമ്പയിൽ ഉയർത്തിയിരുന്നു. കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ക്രൈംബ്രാഞ്ച്​ ശ്രീനിവാസിനെ ചോദ്യം ചെയ്​തതിന്​ പിന്നാലെയായിരുന്നു ട്വീറ്റ്​. മോദി മോദി മഹലി​െൻറ നിർമാണ തിരക്കിലാണെങ്കിൽ ഞങ്ങൾ ജനങ്ങളെ സഹായിക്കാനുള്ള ശ്രമത്തിലാണെന്ന്​ ശ്രീനിവാസ്​ ട്വീറ്റ്​ ചെയ്​തിരുന്നു. മോദി മഹൽ ഹാഷ്​ടാഗിലു​ള്ള ട്വീറ്റുകൾ കോൺഗ്രസ്​ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!