

കുന്ദമംഗലം സിന്ധു തീയേറ്ററിന് സമീപത്തെ എസ് ബി ഫ്രഷ് സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ആംബുലൻസ് ഇടിച്ചു. കൊടുവള്ളി വെണ്ണക്കാട് കിംസ് ആശുപത്രിയുടെ ആംബുലൻസ് ആണ് നിർത്തിയിട്ട കാറിലും ഓട്ടോയിലും ഇടിച്ചത്. രാവിലെ 7 മണിയോട് കൂടിയാണ് അപകടം നടന്നത് സംഭവത്തിൽ ആളപായമില്ല.എസ് ബി ഫ്രഷ് കടയിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന ഓട്ടോയാണ് തകർന്നത് സമീപത്ത് നിർത്തിയിട്ട കാറിലും ആണ് അപകടം ഉണ്ടായത്. വണ്ടികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കിംസ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മറ്റൊരു ആശുപത്രിയിൽ യിൽ പോയി മടങ്ങി വരവെയാണ് അപകടം ഉണ്ടാകുന്നത്.

