ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവർക്കെല്ലാം എത്തിച്ച് കൊടുക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ടൗട്ടെ ചുഴലിക്കാറ്റ് ; സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്തു കൊടുക്കണം; പ്രവർത്തകരോട് രാഹുൽ ഗാന്ധി’

