Kerala News

മലപ്പുറത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. നിയന്ത്രം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് തീ പിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പരപ്പനങ്ങാടിയിൽ നിന്ന് വന്ന ബൈക്കും തിരൂരിൽ നിന്ന് വന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്.

ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!