International News

പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം; യുദ്ധകപ്പൽ തകർന്നു; റഷ്യ വിയർക്കുന്നു

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയിഗു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറം ലോകത്തേക്ക് വരാറില്ല. റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന് ഹൃദയാഘാതം വന്നത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് വിവരം.

റഷ്യയുടെ യുദ്ധ കപ്പൽ തകർത്ത് 20 ജനറലുകളെ യുക്രൈൻ പിടിച്ചെന്ന തിരിച്ചടികളുടെ വാർത്തകൾ വന്നതിന് പുറമെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

പുതിന്റെ ഏറ്റവും അടുത്ത അനുയായിയായ ഷൊയ്ഗുവിനെ ആഴ്ചകളായി പൊതുവേദികളില്‍ ഒന്നും കാണാനുണ്ടായിരുന്നില്ല. നേരത്തെ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കിടയില്‍ യുക്രൈനില്‍ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ലഭിച്ചപ്പോള്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ പുട്ടിന്‍ പ്രതിരോധ മന്ത്രി ഷൊയ്ഗുവില്‍ നിന്ന് അകലം പാലിച്ച് ഇരിക്കുന്ന ഫോട്ടോയും റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നാരിഷ്‌കിനെ ആളുകള്‍ക്ക് മുന്നില്‍ ശകാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതെല്ലാം ഉന്നത പദവിയിലുള്ള തന്റെ സഹപ്രവര്‍ത്തകരുമായി പപ്രസിഡന്റ് ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു.

പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു 2014 ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതില്‍ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്.എന്നാല്‍ യുക്രൈനിലെ അധിനിവേശവും കീഴപ്പെടുത്തലും എളുപ്പമാണെന്ന കണക്കുകൂട്ടല്‍ തെറ്റിയതു മുതലാണ്‌ പുതിന്‍ ഷൊയ്ഗു ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങിയത്. റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തതെല്ലാം ഷൊയ്ഗുവിന്റെ വീഴ്ചകളായാണ് പുട്ടിൻ വിലയിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടയിലാണ് മിസൈല്‍ ആക്രമണത്തിലൂടെ കരിങ്കടലിലെ റഷ്യന്‍ പടക്കപ്പല്‍ യുക്രൈന്‍ മുക്കിയത്. എന്നാല്‍, കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നുമാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ നാവികസേനയുടെ അഭിമാനമായ മോസ്‌ക്വ പടക്കപ്പലിനാണ് നാശനഷ്ടമുണ്ടായത്. കപ്പലിനുനേരെ രണ്ട് നെപ്യറ്റൂന്‍ മിസൈലുകള്‍ യുക്രൈന്‍ സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്‌കിം മാര്‍ഷെങ്കോ പറഞ്ഞു. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയെന്ന് യുക്രൈന്റെ തെക്കന്‍ സൈനിക കമാന്‍ഡ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!