National News

യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ആളപായമില്ല

ഇൻഡിഗോയുടെ ദിബ്രുഗഡ്-ഡൽഹി വിമാനത്തിൽ വ്യാഴാഴ്ച യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇൻഡി​ഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണിൽ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടർന്ന് കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി.

സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു.

‘അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവർ സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്തു. ആർക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല.’ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും ഇൻഡിഗോ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!