സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഇന്ന് 7 പേര് രോഗമുക്തരായെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 522 പേര് മാത്രമാണ് ആശുപത്രിയിലുള്ളത്. രോഗമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലാണ്. 218 പേരാണ് കേരളത്തില്‍ രോദമുക്തരായത്.
ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കും. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. എല്ലാവരും ജാഗ്രത ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

